
തൊടുപുഴ: നിയമ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മന്ത്രി എം.എം മണി വിജയിച്ചാല്‍ താന്‍ തല മൊട്ടയടിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.എം ആഗസ്തി. സര്‍വേകള്‍ക്കെതിരെയാണ് ആഗസ്തിയുടെ വിമര്‍ശനം. പേയ്ഡ് സര്‍വേകളാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും ആഗസ്തി കുറ്റപ്പെടുത്തി.
മാധ്യമങ്ങളുടെ പേയ്ഡ് സര്‍വേകള്‍ താന്‍ വിശ്വസിക്കുന്നില്ല. ഉടുമ്പന്‍ ചോലയില്‍ എം.എം മണി വിജയിക്കില്ല. അദ്ദേഹം വിജയിച്ചാല്‍ താന്‍ തല മുണ്ഡനം ചെയ്യും. എന്നാല്‍ സര്‍വേകള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ തല മുണ്ഡനം ചെയ്യാന്‍ ചാനല്‍ മേധാവികള്‍ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാനലുകളെ വിലക്കെടുത്തതിന് സമാനമായ സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News