മോഹനന്‍ വൈദ്യരുടെ ആളെക്കൊല്ലി ചികിത്സ അവസാനിപ്പിക്കണം; സമരവുമായി ഡി.വൈ.എഫ്.ഐ
ആലപ്പുഴ: മോഹനന്‍ വൈദ്യരുടെ ആളെക്കൊല്ലി ചികിത്സ അവസാനിപ്പിക്കമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ സമരം. ഒന്നര വയസ്സുകാരി ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തിലാണ് മോഹനന്‍ വൈദ്യര്‍ക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്.
മോഹനന്‍ വൈദ്യരുടെ ആളെക്കൊല്ലി ചികിത്സ അവസാനിപ്പിക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ആലപ്പുഴ കായംകുളം കൃഷ്ണപുരം പഞ്ചായത്തില്‍ മോഹനന്‍ വൈദ്യര്‍ ചികിത്സ നടത്തി വരുന്ന സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മറ്റി മാര്‍ച്ചും നടത്തി. സ്ഥാപനത്തിനെതിരെ അടുത്ത ഘട്ട സമരത്തിന്റെ ഭാഗമായി പോലീസിനും ആരോഗ്യ വകുപ്പിനും എതിരെ പരാതി നല്‍കാനാണ് ഡിവൈഎഫ്ഐ തീരുമാനം.
അതേസമയം, വ്യാജചികിത്സാലയത്തിനെതിരെ പഞ്ചായത്ത് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്ന ആക്ഷേപം ഡിവൈഎഫ്ഐ ഉന്നയിച്ചു. മോഹനന്‍ വൈദ്യരുടെ സ്ഥാപനത്തിലേക്ക് നടത്തിയ മാര്‍ച്ച് സംഘടന ജില്ലാ സെക്രട്ടറി ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെയിംസ് സാമുവല്‍ അധ്യക്ഷനായി.