പത്തനംതിട്ട: സഹപ്രവര്‍ത്തകരില്‍ നിന്നുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐയില്‍ നിന്ന് വനിതാ അംഗങ്ങള്‍ രാജിവെച്ചു. പുരുഷ സഹപ്രവര്‍ത്തകരുടെ മാനസിക പീഡനവും അശ്ലീല സന്ദേശങ്ങളുടെ ഒഴുക്കും തടയാന്‍ കഴിയാതെ പത്തനംതിട്ട ജില്ലയിലെ വനിതാ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് രാജിവെച്ചത്.
കൊടുമണ്‍, പെരുനാട്, കോഴഞ്ചേരി ഏരിയ കമ്മിറ്റിയിലെ അംഗങ്ങളാണ് രാജിവച്ചത്. മാനസിക പീഡനവും പ്രദേശീയക വിഭാഗീയതയുമാണ് രാജിക്ക് കാരണമെന്ന് പറയുമ്പോഴും ചില സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റവും രാജിക്ക് കാരണമാണ്. ചില സഹപ്രവര്‍ത്തകര്‍ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News