EntertainmentRECENT POSTS

കാവ്യയുടെ ആ പെരുമാറ്റം വല്ലാതെ വേദനിപ്പിച്ചു; വര്‍ഷങ്ങള്‍ക്ക് ശേഷം മനസ് തുറന്ന് ശ്രീജ

ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം മീശമാധവന്‍ മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രമായിരിന്നു. ദലീപ്-കാവ്യ ജോഡികള്‍ തകര്‍ത്തഭിനയിച്ച ചിത്രം കൂടിയായിരിന്നു മീശമാധവന്‍. ചിത്രത്തില്‍ കാവ്യാ മാധവന് ശബ്ദം നല്‍കിയത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയ ശ്രീജ ആയിരുന്നു. ആ ശബ്ദത്തെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ ആ സമയത്തു സംഭവിച്ച ഒരു ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ശ്രീജ.

മീശമാധവനില്‍ ശബ്ദം നല്‍കി ആ കഥാപാത്രത്തെ മികച്ചതാക്കി തീര്‍ത്ത തന്നെ കാവ്യ പോലും മറന്നുവെന്നും ചിത്രത്തിന്റെ വിജയാഘോഷ ദിനത്തില്‍ ലൈറ്റ് ബോയ് അടക്കമുള്ള എല്ലാവര്‍ക്കും നന്ദി പറഞ്ഞെന്നും എന്നാല്‍ രുക്മിണിയ്ക്ക് ശബ്ദം നല്‍കി ആ കഥാപാത്രത്തെ മികച്ചതാക്കി തീര്‍ത്ത എന്നെ കാവ്യ മറന്നെന്നും ശ്രീജ പറഞ്ഞു. പല താരങ്ങളും ഇതുപോലെ തന്നെയാണെന്നും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെ മറന്ന് പോകാറാണ് പതിവെന്നും ശ്രീജ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker