പാമ്പാടി:ബസില്‍ നിന്നും സ്റ്റോപ്പിലിറങ്ങാന്‍ നിമിഷങ്ങള്‍ മത്രം ബാക്കി നില്‍ക്കെയാണ് വിധി വില്ലനായെത്തി പാമ്പാടി സ്വദേശി വിമല്‍ കാര്‍ത്തികേയനെ തട്ടിയെടുത്തത്.പെരുനാള്‍ അവധി ആഘോഷിയ്ക്കുന്നതിനായി മസ്‌ക്കറ്റിലെ സഹോദരന്‍ വിനോദിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു.ബസ് സ്‌റ്റോപ്പില്‍ ഉടന്‍ ഇറങ്ങുമെന്നും കാറുമായി എത്തണമെന്നും പുതുപ്പള്ളി സ്വദേശിയും സുഹൃത്തുമായ പ്രവീണിനോട് വിമല്‍ പറഞ്ഞിരുന്നു.എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം തകര്‍ന്നു. ബസ് അപകടം ഉണ്ടായ ഉടന്‍ തന്നെ വിമലിനെ തിരിച്ചറിയാന്‍ സഹായകരമായതും പ്രവീണിന് ലഭിച്ച ഫോണ്‍ കോളാണ്.
ദുബായിലെ പ്രെട്ടിയം കമ്പനിയിലെ സീനിയര്‍ അക്കൗണ്ടന്റാണ് 35 കാരനായ വിമല്‍.അഛന്‍ കാര്‍ത്തികേയന്‍ വിമുക്തഭടനും റട്ടയഡ് ബാങ്ക് ഉദ്യോഗസ്ഥനുമാണ്.ഭാര്യ പൂര്‍ണിമ ഐ.സി.ഡി.എസ് സൂപ്പര്‍ വൈസറാണ്.ഏകമകന്‍ ദേവാംഗിന് മൂന്നു വയസുണ്ട്.