Home-bannerKeralaNewsTop StoriesTrending
ദുബായ് വാഹനാപകടം: മരിച്ചവരില്‍ കോട്ടയം പാമ്പാടി സ്വദേശിയും
ഷാര്‍ജ: ദുബായില്‍ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരില്‍ കോട്ടയം സ്വദേശിയും. പാമ്പാടി സ്വദേശി വിമല്‍ കുമാറിന്റെ മൃതദേഹമാണ് അവസാനം തിരിച്ചറിഞ്ഞത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി.
നേരത്തേ, അപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. മെട്രോ സ്റ്റേഷനു സമീപമുള്ള ട്രാഫിക് സിഗ്‌നലിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടം. ബസില്‍ 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാനിലെ മസ്‌ക്കറ്റില്‍പോയി മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News