തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് വൈകിട്ട് ആറുമുതല്‍ മാര്‍ച്ച് ഒമ്പത് വൈകിട്ട് ആറുവരെ തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി. തീരുമാനമനുസരിച്ച് അന്നേ ദിവസങ്ങളില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും മദ്യ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
കൂടാതെ നഗരത്തിലെ തട്ടുകടകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാത്രികാലപരിശോധന കര്‍ശനമാക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. ഇതനുസരിച്ച് 54 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ 14 സ്‌ക്വാഡുകളാണ് പരിശോധനയില്‍ പങ്കെടുക്കുക. പരിശോധനയില്‍ ഗുരുതര വീഴ്ച വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ട പൊറോട്ട സെന്റര്‍, സംസം ബേക്കറി, കരമനയിലെ വണ്‍ ടേക്ക് എവേ തുടങ്ങിയ ഭക്ഷണശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.