തിരുവനന്തുപുരം: മദ്യലഹരിയില്‍ യുവാവ് സുഹൃത്തുക്കളെ തല്ലിക്കൊന്നു. കൊലപാതകത്തിന് ശേഷം പ്രതി പോലീസില്‍ കീഴടങ്ങി. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്. മാറനല്ലൂരിന് സമീപം മൂലക്കോളം സ്വദേശികളായ സന്തോഷും സജീഷുമാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്.
സംഭവത്തിന് ശേഷം പ്രതിയായ അരുണ്‍രാജ് മാറനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊല്ലപ്പെട്ട സന്തോഷിനും സജീഷിനും പ്രതിയായ അരുണ്‍രാജിനും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.
കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും സാഹചര്യമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളാണ്. പ്ലംബിങ് തൊഴിലാളിയാണ് പ്രതി അരുണ്‍രാജ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News