NationalNewsRECENT POSTS
താജ്മഹല്‍ പരിസരത്ത് ഡ്രോണ്‍; അഞ്ചു റഷ്യൻ പൗരന്മാര്‍ പിടിയില്‍
ആഗ്ര: ചരിത്ര സ്മാരകമായതാജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തിയ അഞ്ച് റഷ്യന്‍ പൗരന്മാര്‍ പിടിയില്‍. ബുധനാഴ്ചയാണ് ഇവരെ ആഗ്ര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മെഹ്താബ് ബാഗില്‍ നിന്ന് ഇവര്‍ വീഡിയോ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തു. താജ്മഹലിന്റെ പരിസരത്ത് ആളില്ലാ വിമാനം ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അറിയില്ലെന്നാണ് പിടിയിലായവര്‍ പറയുന്നത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News