പാരാസെറ്റാമോള്‍ അപകടകാരിയോ? ഡോക്ടറുടെ കുറിപ്പ് വൈറല്‍
ജീവിതത്തില്‍ ഇന്നുവരെ പാരാസെറ്റാമോള്‍ കഴിക്കാത്തവരായി ആരും തന്നെ കാണില്ല. ഒരു ചെറിയ പനിയോ ജലദോഷമോ വന്നാല്‍ നമ്മളില്‍ ഒട്ടുമിക്ക ആള്‍ക്കാരും ആദ്യം ആശ്രയിക്കുന്നത് പാരാസെറ്റാമോളിനെയാണ്. എന്നാല്‍ അടുത്തിടെ പാരസെറ്റാമോളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. അത്തരത്തില്‍ പാരസെറ്റമോളിനെതിരെ നടക്കുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ ചൂണ്ടികാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.
പാരസെറ്റാമോളില്‍ മാരകമായ വൈറസ് അടങ്ങിയിരിക്കുന്നു എന്നതായിരുന്നു ഏറ്റവും അധികം പ്രചരിച്ച വാര്‍ത്ത. എന്നാല്‍ പാരസെറ്റമോള്‍/അസെറ്റമിനോഫെന്‍ അല്ലെങ്കില്‍ C8H9NO2 എന്ന രാസവസ്തുവിന് വൈറസിനെ കൊണ്ടു നടക്കല്‍ അല്ല ജോലിയെന്നും അത് മാരകരോഗമോ സൈഡ് ഇഫക്ടുകളോ ഉണ്ടാക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. പാരസെറ്റമോള്‍ പ്രശ്‌നമാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടത് പോലെയുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്ന് ചൂണ്ടികാട്ടിയ ഷംന, വിവരമില്ലായ്മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവര്‍ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന് നേരെ കണ്ണടക്കരുതെന്നും പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം
സാരമായ പാർശ്വഫലങ്ങളില്ലാത്ത താരതമ്യേന സുരക്ഷിതമായ ഗുളിക. തമാശയായോ കാര്യമായോ എഴുതിയുണ്ടാക്കുന്ന ഈ മുറിയൻ മെസേജുകൾ ഇല്ലാതാക്കുന്നത് വൈറൽ പനി മുതൽ കാൻസർ രോഗിക്ക് പനിക്കുമ്പോൾ വരെ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണ്…
ഈ മെസേജിന്റെ മലയാളം വേർഷനിലെ ‘അപകടമായീടും’ വൈറസിന് പേരുമില്ല, അഡ്രസ്സുമില്ല…എന്തിന് പറയുന്നു..എഴുതിയുണ്ടാക്കിയ
എന്നിട്ടും ‘Dolo കുഴപ്പമുണ്ടോ…Panadol കുഴപ്പമുണ്ടോ…Calpol കുഴപ്പമുണ്ടോ’ എന്നൊക്കെ മെസേജുകൾ വന്നു കൊണ്ടേ ഇരിക്കുന്നു…
അതായത്, ഈ ബ്രാൻഡ് പ്രശ്‌നമാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടത് പോലെയുള്ള പ്രതികരണങ്ങൾ…
അക്ഷരങ്ങളോ സാരാംശമോ പ്രശ്‌നമല്ല…പാരസെറ്റമോൾ എന്ന് മുതലാണ് ജീവന് ഹാനിയായിത്തുടങ്ങിയതെന്ന് തിരിച്ച് ചിന്തിക്കാൻ ഒരാളുമില്ല….ചുരുങ്ങിയത്
ഡോക്‌ടർമാർ പഠിച്ചെഴുതി പല കുറി വെട്ടിത്തിരുത്തി കുറ്റമറ്റതാക്കി ഒടുക്കം പ്രസിദ്ധീകരിച്ച കുറിപ്പുകൾ ഇത്ര വായിക്കപ്പെടുന്നില്ല…ഇത്
ഈ ഒരു സാധനം കൊണ്ട് വാട്ട്‌സ്സപ്പും മെസഞ്ചറും നിറഞ്ഞിരിക്കുന്നു… ചോദ്യത്തോട് ചോദ്യം.
വിവരമില്ലായ്‌മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവർ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന് നേരെ കണ്ണടച്ച് ഒരു ക്ലിക്കിൽ ഒന്നിലേറെ പേർക്ക് ഫോർവാർഡ് ചെയ്യുമ്പോൾ, വിശേഷബുദ്ധി എന്നൊന്ന് നമ്മൾ പണയം വെക്കുകയാണോ? പ്രബുദ്ധമലയാളി സമൂഹം ഇതെങ്ങോട്ടാണ് ?
Dr.Shimna Azeez