ഭീഷണി വേണ്ട; അടിച്ചാല്‍ ഇറാനില്‍ കടന്ന് അടിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരന്‍മാരെയോ വസ്തുക്കളെയോ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളില്‍ കറയി അടിക്കുമെന്ന് അമേരിക്ക. വളരെവേഗത്തിലും അതിശക്തവുമായ ആക്രമണമാകും ഉണ്ടാകുകയെന്നും പ്രസിഡന്റ് ഡോളള്‍ഡ് ട്രംപ് പറഞ്ഞു. ജനറലിന്റെ മരണത്തെ തുടര്‍ന്ന് യുഎസിന്റെ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തുമെന്ന് ഇറാന്‍ ധൈര്യത്തോടെ പറയുന്നു. യുഎസ് 52 ഇറാനിയന്‍ സൈറ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിലത് ഇറാനും ഇറാന്‍ സംസ്‌കാരത്തിനും തന്നെയും വളരെ പ്രധാനപ്പെട്ടവയാണ്. ടെഹ്റാന്‍ യുഎസിനെ ആക്രമിച്ചാല്‍ ഇവയെ വളരെ വേഗത്തിലും കഠിനമായും ബാധിക്കും- ട്രംപ് ട്വീറ്റ് ചെയ്തു.
ശനിയാഴ്ച ഇറാക്കിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കു നേരെ റോക്കറ്റ് ആക്രമണം നടന്നിരുന്നു. യുഎസ് എംബിസി ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണിലാണ് ആക്രമണം നടന്നത്. ഇതിനു പിന്നാലെ യുഎസ് സേന താവളമടിച്ചിരിക്കുന്ന അല്‍-ബലാദ് വ്യോമസേന ക്യാംപിനു നേരെ രണ്ട് റോക്കറ്റാക്രമണവും നടന്നു. ജനറല്‍ സുലൈമാനിയുടെ മൃതദേഹം ബാഗ്ദാദില്‍നിന്നും പുറപ്പെട്ടതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ആക്രമണങ്ങളില്‍ ആളപായമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ അഞ്ചു പേര്‍ക്കു പരുക്കേറ്റതായി ‘ദ് മിറര്‍’ റിപ്പോര്‍ട്ട് ചെയ്തു.