കൊറോണക്കാലത്ത് മലയാളം പാട്ടുപാടി ട്രംപ്! കൈയ്യടിച്ച് മോദിയും മെലാനിയും; വീഡിയോ വൈറല്‍
ആലപ്പുഴ: കൊവിഡ് കാലത്ത് മെഗാഹിറ്റായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മലയാളം പാട്ട്! അഹമ്മദാബാദില്‍ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വിഷ്വലുകള്‍ ചേര്‍ത്ത് ചങ്ങനാശേരി പള്ളിപ്പറമ്പ് അജ്മല്‍ സാബുവാണ് ഈ അടിപൊളി ട്രോള്‍ വീഡിയോയ്ക്ക് പിന്നില്‍.
<p>ഹണീബി 2.5 എന്ന പുതിയ ചിത്രത്തിന് വേണ്ടി കഥയൊരുക്കിയ ലാല്‍ ആലപിച്ച ‘ആമിനത്താത്തേടെ പൊന്നുമോളാണ്, നാട്ടിലെ ചേലുള്ള പെണ്ണാണ്…’ എന്ന ഗാനമാണ് അസാധാരണ എഡിറ്റിംഗിലൂടെ ട്രംപ് പാടുന്ന രീതിയിലേക്ക് അജ്മല്‍ എത്തിച്ചത്.</p>
<p>ചുണ്ടനക്കത്തില്‍ കൃത്യത വരുത്തി തയ്യാറാക്കിയ വീഡിയോ കാണുന്നവര്‍ക്ക് ട്രംപ് പാടുകയാണെന്നേ തോന്നുകയുള്ളു. ചിരിച്ചും തനത് ശൈലിയില്‍ ചുണ്ട് ചലിപ്പിച്ചും ട്രംപ് പാടുമ്പോള്‍ മനോഹരമായ പാട്ട് ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപിന്റെ ഭാര്യ മെലാനിയും ചിരിച്ചും കൈയടിച്ചും കൂട്ടത്തില്‍ ചേരുകയാണ്. </p>
<p>ലക്ഷക്കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിലാണ് പാട്ട്. ലോക്ക് ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ ഇരിക്കുന്നവര്‍ വാട്‌സ് ആപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ് ബുക്കിലുമടക്കം വരുന്ന ട്രോളുകള്‍ക്കുമൊപ്പം ട്രംപിന്റെ പാട്ടും സൂപ്പര്‍ ഹിറ്റാണ്.</p>