NationalNewsRECENT POSTS
ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാന്‍ സ്വര്‍ണ്ണത്തളികയും വെള്ളിപ്പാത്രങ്ങളും!
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും കുടുംബത്തിനും ഭക്ഷണം നല്‍കുന്നത് സ്വര്‍ണത്തളികയിലും വെള്ളിപ്പാത്രങ്ങളിലും. രാജസ്ഥാനിലെ ജയ്പൂരില്‍നിന്നാണ് തളികകള്‍ ഡല്‍ഹിയില്‍ എത്തിച്ചിരിക്കുന്നത്.
അരുണ്‍ പാബുവാള്‍ എന്നയാളാണു വിശേഷപ്പെട്ട പാത്രങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. മൂന്നാഴ്ചകൊണ്ട് നിര്‍മിച്ച ട്രംപ് കളക്ഷന്‍ എന്നു പേരിട്ടിരിക്കുന്ന പാത്രങ്ങള്‍, ട്രംപ് ഡല്‍ഹിയില്‍ ചെലവഴിക്കുന്ന സമയത്ത് ഉപയോഗിക്കുമെന്നാണു കരുതപ്പെടുന്നത്.
മുന്‍ പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദര്‍ശിച്ച 2010, 2015 വര്‍ഷങ്ങളിലും പാബുവാളാണ് പ്രത്യേക പാത്രങ്ങള്‍ നിര്‍മിച്ചത്. ചെന്പിലും ഓടിലും നിര്‍മിക്കുന്ന പാത്രങ്ങളില്‍ സ്വര്‍ണവും വെള്ളിയും പ്രത്യേക രീതിയില്‍ വിളക്കി ചേര്‍ക്കുകയാണു ചെയ്യുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News