മോഹനന്‍ വൈദ്യര്‍ക്കെതിരെ പരാതിയുമായി ഡോക്ടര്‍മാരുടെ കൂട്ടായ്മ
കൊച്ചി: മോഹനന്‍ വൈദ്യര്‍ക്കെതിരെ പരാതിയുമായി ഡോക്ടര്‍മാരുടെ കൂട്ടായ്മയ രംഗത്ത്. ഓച്ചിറയില്‍ ജെഎന്‍ വൈദ്യശാലയെന്ന പേരില്‍ നടത്തി വരുന്ന ചികിത്സക്കെതിരെയാണ് ഡോക്ടര്‍മാരുടെ കൂട്ടായ്മയായ കാപ്‌സ്യൂള്‍ കേരള രംഗത്ത് വന്നിരിക്കുന്നത്. ഡോക്ടര്‍മാരുടെ കൂട്ടായ്മയായ കാപ്‌സ്യൂള്‍ കേരള കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്.
നാട്ടുവൈദ്യം, ആയുര്‍വേദം എന്ന പേരുകളില്‍ മതിയായ യോഗ്യതയും രജിസ്‌ട്രേഷനും ഇല്ലാതെ മോഹനന്‍ വൈദ്യന്‍ നടത്തുന്ന ചികിത്സ നിയമവിരുദ്ധമാണെന്നാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിയുടേയും ഉത്തരവുകളുടെ പകര്‍പ്പും അടക്കം ചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്.
മോഹനന്‍ വൈദ്യരുടെ ചികിത്സക്ക് മറയായി നില്‍ക്കുന്ന ഡോക്ടര്‍മാരും ഭാവിയില്‍ നിയമനടപടികള്‍ നേരിടേണ്ടി വന്നേക്കാം എന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. നിയമവിരുദ്ധമായ മോഹനന്‍ വൈദ്യരുടെ ചികിത്സ തടയാനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.