വനിതാ ഡോക്ടറെ ബലാല്‍സംഘം ചെയ്ത് കൊന്ന കേസില്‍ അതിവേഗ കോടതി
തെലങ്കാന : വനിതാ ഡോക്ടറെ ബലാല്‍സംഘം ചെയ്ത് കൊന്ന കേസില്‍ അതിവേഗ കോടതി തയ്യാറാക്കി പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഉത്തരവിട്ടു. ഇരയായ കുടുംബത്തിന് എല്ലാവിധ സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനമാണിതെന്നും ഇരയായ കുടുംബത്തിന് എല്ലാവിധ പിന്തുണ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വധശിക്ഷ വിധിച്ച പ്രതികളുടെ പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചന്ദ്രശേഖര റാവുവിന്റെ മകനും മന്ത്രിയുമായ കെ ടി രാമറാവു ആവശ്യപ്പെട്ടു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന് മൂന്ന് പൊലീസുകാരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു.
അതേസമയം, കുറ്റക്കാരൻ ആണെങ്കിൽ തന്റെ മകനെയും തീ കൊളുത്തണമെന്നു പ്രതിയായ ചെന്നകേശവലുവിന്റെ അമ്മ പറഞ്ഞു.
26 വയസ്സുള്ള മൃഗഡോക്ടറെ കഴിഞ്ഞ ബുധനാഴ്ച്ച രാത്രി ഷംഷാബാദില്‍ വെച്ച് നാലാളുകള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഘം ചെയ്ത് കൊല്ലുകയായിരുന്നു. നാല് പ്രതികളെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.