‘അമ്മ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന കൗമാരക്കാരനൊക്കെ അതിന്റെ സാക്ഷ്യങ്ങളാണ്; ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു
കഴിഞ്ഞ ദിവസം കോട്ടയത്ത് പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടി സ്‌കൂളില്‍ വച്ച് തലകറങ്ങി വീണു. ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി പെണ്‍കുട്ടിയോട് സംസാരിച്ചപ്പോഴാണ് പീഡനവിവരം വ്യക്തമായത്. പ്രതിസ്ഥാനത്ത് പതിനൊന്ന് വയസുള്ള ബാലന്‍. കുട്ടിയെ പീഡിപ്പിച്ചത് ബന്ധുവായ പതിനൊന്നുകാരന്‍ തന്നാണോ എന്നറിയാന്‍ ഡി.എന്‍.എ പരിശോധിക്കാനൊരുങ്ങുകയാണ്.
ബാലമനസുകളില്‍ ഇത്തരമൊരു കുറ്റവാസന മുളപൊട്ടുന്നതിന്റെയും അതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നതെങ്ങനെയെന്നും ഡോക്ടര്‍ സി.ജെ.ജോണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ചെറുപ്രായത്തില്‍ പാകതയെത്താത്ത കൗമാര മനസ്സിലേക്കും തലച്ചോറിലേക്കും എത്തുന്ന പോര്‍ണോ ദൃശ്യങ്ങള്‍ അവരുടെ ലൈംഗീക കാഴ്ചപ്പാടില്‍ എന്ത് മാറ്റമാണ് വരുത്തുന്നതെന്ന് പ്രവചിക്കുവാന്‍ കൂടി കഴിയില്ലെന്ന് ഡോക്ടര്‍ പറയുന്നു.
ഡോക്ടറുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ലൈംഗീകതയുടെ ബിംബങ്ങള്‍ പുതു സാങ്കേതിക വിദ്യകളിലൂടെ കൗമാര മനസ്സുകളിലേക്ക് ഉരുള്‍ പൊട്ടലായി ഒഴുകിയെത്തുമ്പോള്‍ ഇത്തരം പുതു കുറ്റ കൃത്യങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ട്.ഇത് പോലൊരു ചൈല്‍ഡ് ഓണ്‍ ചൈല്‍ഡ് സെക്‌സ് അബ്യുസ് സാഹചര്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളം ജില്ലയില്‍ ഉണ്ടായിട്ടുണ്ട്. അതിലും പെണ്‍കുട്ടി ഗര്‍ഭിണിയായി.പ്രസവിച്ചു.പാകതയെത്താത്ത കൗമാര മനസ്സിലേക്കും തലച്ചോറിലേക്കും എത്തുന്ന പോര്‍ണോ ദൃശ്യങ്ങള്‍ അവരുടെ ലൈംഗീക കാഴ്ചപ്പാടില്‍ ഏതെല്ലാം തരത്തില്‍ വിഷം കലര്‍ത്തുമെന്ന് പ്രവചിക്കാന്‍ വയ്യ .
‘അമ്മ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന കൗമാര പ്രായക്കാരനൊക്കെ അതിന്റെ സാക്ഷ്യങ്ങളാണ്.കുട്ടികളെ അടുത്തറിയുക .കുരുത്തക്കേടുകളുടെ മുളകള്‍ പൊട്ടുമ്പോള്‍ ശ്രദ്ധിക്കുക.നേര്‍വഴി സ്‌നേഹത്തോടെ പറഞ്ഞു കൊടുത്തു ആ മുളകള്‍ നൈസായി പിഴുത് കളയുക .വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ട്ടിച്ചു തന്നെ വേണം ഇതൊക്കെ ചെയ്യാന്‍.