ഛണ്ഡിഗഢ്: ഭാര്യ മാനസികമായി പീഡിപ്പിച്ചെന്ന ഹര്‍ജിയില്‍ ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്‍, ജസ്റ്റിസ് ഹര്‍നരേഷ് സിങ് ഗില്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിവാഹമോചനം അനുവദിച്ച് വിധി പുറപ്പെടുവിച്ചത്.
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും വ്യക്തിഹത്യ നടത്തിയും ഭാര്യ പീഡിപ്പിച്ചെന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി. അമേരിക്കയില്‍ തനിക്ക് വേറെ ഭാര്യയും കുട്ടിയുമുണ്ടെന്ന തരത്തില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് ഭാര്യ അയച്ചെന്നും ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു.
പ്രവൃത്തി മാനസിക പീഡനമാണെന്നാണ് കോടതി നിരീക്ഷിച്ചത്. ‘മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ടു കഴിയാന്‍ ഭാര്യ നിര്‍ബന്ധിച്ചു. ഭക്ഷണം പാകം ചെയ്ത് നല്‍കാതെ ക്രൂരതോടെ പെരുമാറി’ എന്നും ഭര്‍ത്താവ് കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് ഇത് മാനസിക പീഡനമാണെന്ന് കോടതി നിരീക്ഷിച്ചത്.