ചലച്ചിത്ര സംവിധായകന്‍ യതീന്ദ്രദാസ് അന്തരിച്ചു
തൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ യതീന്ദ്രദാസ് (74) അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്നു. രോഗം മൂര്‍ച്ഛിച്ച് ചെന്നൈയില്‍ നിന്ന് ഇക്കഴിഞ്ഞ 22 നാണ് സംവിധായകന്‍ തൃശൂരിലെത്തിയത്. സംസ്‌കാരം പാറമേക്കാവ് ശാന്തി ഘട്ടില്‍ നാളെ നടക്കും.
വിന്‍സന്റ്, സേതുമാധവന്‍, ബാലുമഹേന്ദ്ര, ബി.കെ പൊറ്റെക്കാട് തുടങ്ങിയ സംവിധായകരോടൊപ്പം നിരവധി കാലം സഹസംവിധായകനായിരുന്നു ഇദ്ദേഹം. ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സായികുമാര്‍ അഭിനയിക്കുന്ന ഉള്‍ക്കനല്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി ഡബ്ബിംഗ് നടക്കവേയാണ് സംവിധായകന്‍ വിട പറഞ്ഞിരിക്കുന്നത്.
മമ്മൂട്ടി, നെടുമുടി വേണു തുടങ്ങിയവര്‍ അഭിനയിച്ചഒടുവില്‍ കിട്ടിയ വാര്‍ത്ത, വേണു നാഗവള്ളി, ശാന്തി കൃഷ്ണ തുടങ്ങിയവര്‍ അഭിനയിച്ച ഓമനത്തിങ്കള്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ഓമനത്തിങ്കളിന്റെ രചനയും യതീന്ദ്രദാസ് ആയിരുന്നു. ഭാര്യ നിമ്മി