EntertainmentNews

പ്രേമത്തിന്റെ ഓഡീഷനില്‍ നിന്ന് പുറത്തായി, പിന്നീട് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം; ആരാണ് ആ നടിയെന്ന് തേടി സോഷ്യല്‍ മീഡിയ

അല്‍ഫോന്‍സ് പുത്രന്‍ നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത പ്രേമം വമ്പന്‍ ഹിറ്റായിരുന്നു. സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. എന്നാല്‍ ചിത്രത്തില്‍ നായികയായി മറ്റൊരാള്‍ എത്തേണ്ടിയിരുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അഭിനേതാവും കാസ്റ്റിങ് ഡയറക്ടറുമായ ദിനേശ് പ്രഭാകര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രേമം സിനിമയില്‍ ഓഡിഷന് വന്ന് പരാജയപ്പെടുകയും പിന്നീട് മറ്റൊരു ചിത്രത്തില്‍ നായികയായി അഭിനയിച്ച് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്ത ഒരു നടിയുണ്ട്. നടിയുടെ പേര് ദിനേശ് വെളിപ്പെടുത്തിയിട്ടില്ല. ‘പ്രേമത്തിന്റെ ഓഡിഷന് അഞ്ചോ ആറോ തവണ ശ്രമിച്ചതാണ്. ഭയം കാരണമോ അന്നത്തെ മാനസികാവസ്ഥ കൊണ്ടോ ആകാം അവര്‍ക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞില്ല’, -ദിനേശ് പറഞ്ഞു.

എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയ ദിനേശ് പറഞ്ഞ നടിയെ തപ്പിയിറങ്ങിയിരിക്കുകയാണ്. 2015ല്‍ റിലീസ് ചെയ്ത ചിത്രമാണ് പ്രേമം. അതിന് ശേഷം സംസ്ഥാന പുരസ്‌കാരം നേടിയ നടിമാര്‍ രജിഷ വിജയന്‍, പാര്‍വതി തിരുവോത്ത്, നിമിഷ സജയന്‍ എന്നിവരാണ്.

2016ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷയെതേടി സംസ്ഥാനപുരസ്‌കാരമെത്തിയത്. 2018ല്‍ പുറത്തിറങ്ങിയ ചോലയിലെ അഭിനയമാണ് നിമിഷയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്. 2017ല്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയുമായിരുന്നു നിമിഷയുടെ ആദ്യ ചിത്രം. ദിനേഷ് പറഞ്ഞ നടി രജിഷയോ നിമിഷയോ ആയിരിക്കാമെന്നാണ് പ്രേക്ഷകരുടെ അനുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button