ദിലീപിന്റെ തോളില്‍ ചാഞ്ഞുകിടന്ന് മഹാലക്ഷ്മി; ചിത്രങ്ങള്‍ വൈറല്‍
മീനാക്ഷിയെ പോലെ തന്നെ ദിലീപിന്റെ മകള്‍ മഹാലക്ഷ്മിയും മലയാളികള്‍ക്ക് സുപരിചതയാണ്. മഹാലക്ഷ്മിയുടെ ഫോട്ടോയ്ക്കായി കാത്തിരിക്കുകയാണ് ദിലീപ് ഫാന്‍സ്. കഴിഞ്ഞ ദിവസം മഹാലക്ഷ്മിയുടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകളെ കയ്യിലെടുത്ത് നില്‍ക്കുന്ന ദിലീപിന്റെ ഫോട്ടോയാണ് ഫാന്‍സ് പേജുകളിലൂടെ പുറത്തുവന്നത്. ദിലീപിനു തൊട്ടടുത്തായി കാവ്യയും ഉണ്ടായിരുന്നു.
പക്ഷേ, ഫൊട്ടോയില്‍ മഹാലക്ഷ്മിയുടെ മുഖം കാണാന്‍ കഴിയുമായിരുന്നില്ല. ഇതിന്റെ നിരാശ കമന്റിലൂടെ ആരാധകര്‍ പങ്കുവയ്ക്കുകയും ചെയ്തു. ആരാധകരുടെ നിരാശ മാറ്റുന്ന തരത്തില്‍ മഹാലക്ഷ്മിയുടെ പുതിയൊരു ഫോട്ടോ പുറത്തുവന്നിരിക്കുകയാണ്. ഈ ഫോട്ടോയില്‍ മഹാലക്ഷ്മിയുടെ മുഖം ചെറുതായി കാണാം.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ദിലീപും കാവ്യയും മകള്‍ക്കൊപ്പം എത്തിയപ്പോള്‍ ആരോ പകര്‍ത്തിയതാണ് ഈ ചിത്രം. ദിലീപിന്റെ തോളില്‍ ചാഞ്ഞുകിടക്കുന്ന മഹാലക്ഷ്മിയെയാണ് ഫോട്ടോയില്‍ കാണാനാവുക. ദിലീപിന്റെ ഫാന്‍ പേജുകളാണ് ചിത്രം പുറത്തുവിട്ടത്.
ഏതാനും ദിവസങ്ങളായി ദിലീപിന്റെയും കാവ്യയുടെയും നിരവധി ഫോട്ടോകള്‍ ഫാന്‍ പേജുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവില്‍ ഇരുവരും തൊഴാന്‍ എത്തിയതിന്റെ ഫൊട്ടോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഏറെ കാലത്തിനുശേഷമാണ് ദിലീപ് കാവ്യയ്‌ക്കൊപ്പം നീലേശ്വരത്തെത്തുന്നത്.
മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് മകളുടെ ചിത്രം ദിലീപ് ആദ്യമായി പങ്കുവച്ചത്. പിന്നീട് ‘മൈ സാന്റാ’യുടെ ഫോട്ടോഷൂട്ടിനിടയില്‍ എടുത്ത ദിലീപിന്റെയും മകളുടെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രം തിയേറ്ററില്‍ എത്തിയ സന്തോഷം പങ്കുവച്ചുകൊണ്ട് ദിലീപ് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ദിലീപിനൊപ്പം മഹാലക്ഷ്മിയും ഉണ്ടായിരുന്നത്.
https://www.instagram.com/p/CL8rLGwFP1W/?utm_source=ig_web_copy_link