NationalNewsRECENT POSTS
സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലി! ഒമ്പത് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും ഭക്ഷ്യവിഷബാധ
ലക്‌നോ: ഉത്തര്‍പ്രദേശില്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ചത്ത എലിയെ കണ്ടെത്തി. പടിഞ്ഞാറന്‍ യുപിയിലെ മുസാഫര്‍നഗറിലെ സ്‌കൂളില്‍ കുട്ടികള്‍ക്കായി വിളമ്പിയ ഭക്ഷണത്തിലാണ് എലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച ഒമ്പത് കുട്ടികള്‍ക്കും ഒരു അധ്യാപകനും ഭക്ഷ്യവിഷബാധയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആറു മുതല്‍ എട്ടു വരെ ക്ലാസുകളിലെ കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. സംഭവത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പ്രദേശത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സമിതിക്കെതിരെ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News