ലോകമെമ്പാടും കൊവിഡ് എന്ന മഹാമാരിയുടെ ഭീതിയിലാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 19 മില്യന്‍ ജനങ്ങളെ ഈ രോഗം ബാധിച്ച് കഴിഞ്ഞു. മരണം ഏഴ് ലക്ഷത്തി പതിനൊന്നായിരം പിന്നിട്ടു. ഈയൊരു സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ ഈ അസുഖത്തെ പിടിച്ചുകെട്ടാനും നിയന്ത്രിക്കാനുമുള്ള വിവിധ വാക്സിനുകളെക്കുറിച്ചും മരുന്നുകളെ കുറിച്ചും നിരവധി പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. ഇതില്‍ ഈയിടെ റഷ്യയിലെ Zelinsky Institute of Organic Chemitsry യും National Research Universtiy of Higher School of Economics ഉം ചേര്‍ന്ന് നടത്തിയ ഒരു പഠനം Mendeleev Communication Journal ല്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
മദ്യപാന രോഗത്തില്‍ മദ്യത്തോട് വെറുപ്പുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഡൈസഫിറാം എന്ന ഗുളികയുടെ കോവിഡിനെതിരെയുള്ള ചില പ്രത്യേക കഴിവുകളാണ് ഈ പഠനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
Molecular docking എന്ന സാങ്കേതിക വിദ്യയിലൂടെ ലോകത്തില്‍ ലഭ്യമായ എല്ലാ മരുന്നുകളും SARS-Cov-2 വുമായി സംയോജിപ്പിച്ച് ഒരു സംയുക്തം ഉണ്ടാക്കുകയും അത് വൈറസ് വിഭജിച്ച് വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന MPro എന്ന protease enzyme നെ നിര്‍വീര്യമാക്കുമോ എന്നതായിരുന്നു പരീക്ഷണം. പ്രസ്തുത പരീക്ഷണത്തില്‍ protease enzyme നെ നിര്‍വീര്യമാക്കാന്‍ ഏറ്റവും ഫലപ്രദം ഡൈസ്ഫിറാം ആണ് എന്ന് കണ്ടെത്തിയിരിക്കയാണ്. അതായത് കോവിഡ് വൈറസ് മൂട്ടേഷന്‍ മൂലം ഏത് രൂപത്തില്‍ ഭാവത്തില്‍ വന്നാലും ഡൈസള്‍ഫിറാം അതിനുള്ളിലെ protease enzyme നെ നശിപ്പിച്ച് മനുഷ്യ ശരീരത്തില്‍ വൈറസ് സ്വയം വിഘടിച്ച് വര്‍ദ്ധിക്കുന്നതിനെ തടയും. നടപ്പാവുകയാണെങ്കില്‍ വലിയൊരു കണ്ടുപിടിത്തമായിരിക്കും ഇത്.
മറ്റൊരു കണ്ടെത്തല്‍ ഡൈസള്‍ഫിറാം ശരീരത്തിലെ glutathione ന്റെ അളവ് വര്‍ദ്ധിപ്പിക്കും എന്നതാണ്. കോവിഡ് രോഗികളില്‍ ഒരു ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിക്കുന്ന glutathione ശരീരകോശങ്ങള്‍ രോഗംമൂലം വീക്കം വന്ന് നശിച്ചുപോകുന്നതിനെ ചെറുക്കാനായി സഹായിക്കുന്നു. അണുബാധയുണ്ടാകുമ്‌ബോള്‍ കോശങ്ങളില്‍ നിന്നും പുറത്തേക്ക് ഒന്നായി പുറത്തേക്ക് പോകുന്ന cytokines ന്റെ (cytokine storm) അളവിനെ glutathione കുറക്കുകയും കോശങ്ങള്‍ക്ക് വീക്കം വന്ന് നശിച്ചുപോകുന്നതില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. കോവിഡ് മൂലം കടുത്ത രോഗബാധയുള്ളവര്‍ക്ക് രോഗം മൂര്‍ച്ചിക്കാതിരിക്കാന്‍ ഇത് വളരെയധികം സഹായിക്കും. അമേരിക്കയിലെ ശാസ്ത്രജ്ഞന്‍മാരായ Dr Jun Jacob, Dr Lieberman എന്നിവര്‍ പ്രസ്തുത കാര്യങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. കോശങ്ങള്‍ക്ക് വീക്കം സംഭവിക്കുന്ന പ്രക്രിയകളില്‍ പ്രധാന പങ്ക് വഹിക്കുന്ന Gasdermin D sb glutathione നീര്‍വീര്യമാക്കി കൊണ്ടാണ് ശാരീരികാവയവങ്ങളെ രക്ഷിക്കാന്‍ സാധിക്കുന്നത്. ഇങ്ങിനെ രണ്ടു രീതിയില്‍ അതായത് ശരീരത്തില്‍ വൈറസിന്റെ വിഭജനത്തെ തടയാനും അണുബാധ മൂലം അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാരുന്നത് കുറക്കാനും സഹായിക്കുന്ന ഡൈസള്‍ഫിറാമിന്റെ പ്രത്യേക കഴിവുകളെക്കുറിച്ച് കൂടുതല്‍ പീനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഡൈസള്‍ഫിറാം ഗുളിക ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. വെറും 3 രൂപ മാത്രമേ ഈ ഗുളികക്ക് വിലയുള്ളൂ. എന്നിരുന്നാലും ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ക്ലോറോക്വിന്‍ മരുന്നിന് വന്ന ഗതി ഡൈസള്‍ഫിറാമിന് വരില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.