RECENT POSTSSports
എപ്പോള്‍ വിരമിക്കണമെന്ന് ധോണി സ്വയം തീരുമാനിക്കട്ടെയെന്ന് ബി.സി.സി.ഐ
മുംബൈ: ക്രിക്കറ്റില്‍ നിന്ന് എപ്പോള്‍ വിരമിക്കണമെന്ന് ധോണി സ്വയം തീരുമാനിക്കട്ടെയെന്ന് ബി.സി.സി.ഐ. ധോണി സ്വമേധയാ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് പിന്മാറിയതാണെന്നും അദ്ദേഹത്തിന് ചില അസൗകര്യങ്ങള്‍ ഉണ്ട് എന്ന് ടീം അധികൃതരെ അറിയിച്ചിരുന്നതായും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് അറിയിച്ചു.
ട്വന്റി-20 ലോകകപ്പ് വരെ ടീമിനേക്കുറിച്ച് ബിസിസിഐയ്ക്ക് ചില പദ്ധതികള്‍ ഉണ്ട്. അതനുസരിച്ചായിരിക്കും ഇനി മുന്നോട്ട് പോവുകയെന്നും അദ്ദേഹം പറഞ്ഞു. അമ്പാട്ടി റായിഡുവിനെ ലോകകപ്പ് ടീമില്‍ നിന്നും ഏകദിന ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെയും ചെയര്‍മാന്‍ ന്യായീകരിച്ചു. എന്നാല്‍, ചില നല്ല കോമ്പിനേഷകുള്‍ ടീമില്‍ വന്നതിനാലാണ് റായിഡുവിനെ പിന്നീട് അത്രപെട്ടന്ന് ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News