EntertainmentRECENT POSTS
യുട്യൂബ് ട്രെന്‍ഡിംഗില്‍ ഇടം നേടി ധമാക്കയിലെ ‘പൊട്ടി പൊട്ടി’ ഗാനം
ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’ എന്ന ചിത്രത്തിലെ ഗാനം യുട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ചു. അല്‍ജീരിയന്‍ ആര്‍ട്ടിസ്റ്റ് ഖലീദിയുടെ പ്രശസ്തമായ ‘ദീദീ ദീദി’യെന്ന ഗാനമാണ് മലയാളത്തില്‍ റീമിക്സ് ചെയ്ത് ‘ധമാക്ക’യില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. യുട്യൂബ് ട്രെന്‍ഡിങില്‍ ഇപ്പോള്‍ ഗാനം ഇരുപത്തിയഞ്ചാം സ്ഥാനത്താണ്.
മോഹന്‍ലാല്‍ ചിത്രം ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി വന്ന് പ്രേക്ഷകരുടെ മനസ് കവര്‍ന്ന അരുണ്‍ ആണ് ചിത്രത്തിലെ നായകന്‍. നിക്കി ഗല്‍റാണിയാണ് നായിക. മുകേഷ്, ഉര്‍വശി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ഫുക്രു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എംകെ നാസര്‍ നിര്‍മ്മിച്ച ചിത്രം ഈ മാസം 28ന് തീയേറ്ററുകളിലെത്തും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News