FeaturedHome-bannerKeralaNews
ദേവനന്ദയുടെ മരണം; ദുരൂഹത യാരോപിച്ച് നാട്ടുകാർ? കുട്ടിയെ ആരോ അപായപ്പെടുത്തിയതാകാമെന്ന് ജനങ്ങൾ
കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ ആറുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത കാഴ്ചയുടെ ഞെട്ടലിൽ നിന്ന് നാട് വിട്ടു മാറിയിട്ടില്ല. കേരളം ഒന്നടങ്കം നടത്തിയ എല്ലാ പ്രാര്‍ത്ഥനകളും വിഫലമായിരിക്കുന്നു. എന്നാൽ ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കുട്ടിയെ ആരോ അപായപ്പെടുത്തിയതാകാമെന്ന് സമീപ വാസികൾ തറപ്പിച്ചു പറയുന്നു.
വീടിന് കുറച്ചു ദൂരെയുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ദേവനന്ദയുെട വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് പുഴ സ്ഥിതി ചെയ്യുന്നത്. പുഴയില്‍ കുറ്റിക്കാടിനോട് ചേര്‍ന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News