CricketFeaturedNewsSports

അരങ്ങേറ്റ മത്സരത്തിൽ മിന്നും പ്രകടനവുമായി മലയാളി താരം ദേവദത്ത് പടിക്കൽ; ഐ.പി.എല്ലിൽ അർധ സെഞ്ച്വറി

ദുബായ് :ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌‌ച്ചവെച്ച് മലയാളി താരം ദേവദത്ത് പടിക്കൽ. സൺറൈസേഴ്‌‌സ് ഹൈദരാബാദിനെതിരേ റോയൽ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂരിന്റെ ഓപ്പണിങ് ബാറ്റ്‌സ്‌മാനായി ഇറങ്ങിയ ഇരുപതുകാരൻ അർധസെഞ്ച്വറി നേടി.

42 പന്തിൽ 56 റൺസെടുത്ത ദേവദത്ത് ആരോൺ ഫിഞ്ചിനൊപ്പം മികച്ച കൂട്ടുകെട്ടും പടുത്തുയർത്തി. എട്ട് ഫോറുകളുടെ അകമ്പടിയോടടെയായിരുന്നു ഇടംകയ്യന്റെ മിന്നുന്ന പ്രകടനം.

എടപ്പാളിൽ ജനിച്ച ദേവ്ദത്ത് കുടുംബത്തോടൊപ്പം ബംഗളൂരുവിലാണ് താമസിക്കുന്നത്. കർണാടക അണ്ടർ 14, 16, 19 ടീമുകളിലും രഞ്ജി ടീമിലും കളിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker