Home-bannerKeralaNewsRECENT POSTSTop Stories
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ആകെ വേണ്ടത് രണ്ടരക്കോടി രൂപ; കൂടുതല്‍ തുക വേണ്ടത് ജെയിന്‍ ഫ്ളാറ്റ് പൊളിക്കാന്‍
കൊച്ചി: എറണാകുളം മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ 2,32,82,720 രൂപ ചെലവ് വരുമെന്ന് കരാറെടുത്ത കമ്പനികള്‍. ജെയിന്‍ ഫ്ളാറ്റ് പൊളിക്കാന്‍ 86 ലക്ഷം രൂപയാണ് കമ്പനി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. എഡി ഫൈസ് എന്‍ജിനിയറിങാണ് ജെയിന്‍ പൊളിക്കുന്നത്. ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് പൊളിക്കാനാണ് ഏറ്റവും കുറഞ്ഞ തുക വരുന്നത്. 21,02,760 രൂപ. 64,02,240 രൂപയാണ് ഹോളി ഫെയ്ത്ത് ഫ്ളാറ്റ് പൊളിക്കാന്‍ ആവശ്യപ്പെട്ട തുക. വിജയ് സ്റ്റീല്‍സ് പൊളിക്കുന്ന ആല്‍ഫ സെറിനിലെ രണ്ട് ഫ്ളാറ്റുകള്‍ക്കുമായി 61,00,000 രൂപയാണ് ചിലവ്.
ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ നഷ്ടപരിഹാര കമ്മിറ്റിയുടെ ചെലവും നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കും. ഇതിനുള്ള ഉത്തരവും പുറത്തിറക്കി. കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനായി 14 സ്റ്റാഫുകളെ കൂടി സര്‍ക്കാര്‍ നിയമിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News