EntertainmentRECENT POSTSTop Stories
പതിനഞ്ച് വയസുള്ളപ്പോള്‍ അമ്മയുടെ സുഹൃത്ത് ബലാത്സംഗം ചെയ്തു; വെളിപ്പെടുത്തലുമായി നടി
പതിനഞ്ച് വയസുള്ളപ്പോള്‍ താന്‍ ബലാത്സംഗത്തിനിരയായെന്ന വെളിപ്പെടുത്തലുമായി നടി ഡെമി മൂര്‍. തന്റെ ഓര്‍മ്മകുറിപ്പുകളടങ്ങിയ പുസ്തകമായ ഇന്‍സൈഡ് ഔട്ടില്‍ തന്റെ പതിഞ്ചാം വയസില്‍ അമ്മയുടെ സുഹൃത്ത് ബലാത്സംഗം ചെയ്തുവെന്നാണ് നടി പറഞ്ഞിരിക്കുന്നത്.
ഒരുദിവസം താന്‍ വീട്ടിലെത്തിയപ്പോള്‍ മുറിയില്‍ തന്നെ കാത്ത് പ്രായമുള്ള ഒരാള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ അപ്പാര്‍ട്ട്മെന്റിന്റെ ചാവിയുണ്ടായിരുന്നു. 500 ഡോളറിന് അമ്മ തന്നെ വിറ്റെന്ന് അയാള്‍ പറഞ്ഞു. അതൊരു ബലാല്‍സംഗമായിരുന്നെന്നും വലിയൊരു വഞ്ചനയായിരുന്നെന്നും മൂര്‍ തുറന്നെഴുതുന്നു.
അമ്മ ശരിക്കും വിറ്റിരുന്നുവോ എന്ന ചോദ്യത്തിന് അങ്ങനെ കരുതാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മൂര്‍ മറുപടി പറഞ്ഞത്. പക്ഷെ, തനിക്കരികിലേക്ക് അയാളെ എത്തിച്ചത് അമ്മ തന്നെയാണെന്ന് കരുതുന്നതായും 56കാരിയായ നടി വെളിപ്പെടുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News