Home-bannerKeralaNewsRECENT POSTS
വടക്കാഞ്ചേരിയില്‍ കൈയ്യും കാലും ഒടിഞ്ഞ നിലയില്‍ റോഡരുകില്‍ പുരുഷന്റെ മൃതദേഹം
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയ്ക്ക് സമീപം കൈയും കാലും ഒടിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. പന്നിയങ്കരയില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നയാള്‍ക്ക് ഏകദേശം 60 വയസ് പ്രായം തോന്നിക്കും. കൊല നടത്തിയ ശേഷം ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വലതു കൈയും ഇടതുകാലുമാണ് ഒടിഞ്ഞ നിലയിലുള്ളത്.
ബുധനാഴ്ച രാത്രി 12 മണിയോടെ ഒരു കാര്‍ ഈ വഴി കടന്നുപോയതായി സമീപത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News