കോട്ടയം: ചുങ്കം പാലത്തിൽ നിന്നും ഉച്ചയോടെ മീനച്ചിലാറ്റിൽ ചാടിയ ആളുടേത് എന്ന് സംശയിക്കുന്ന പുരുഷൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞു.താഴത്തങ്ങാടി ആലുമ്മൂട് കവലയ്ക്ക് സമീപമാണ് അജ്ഞാത മൃതദേഹം മീനച്ചിലാറ്റിൽ കരയ്ക്കടിഞ്ഞത്.
ആറ്റിലൂടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്ക് എടുത്തു മോർച്ചറിയിലേക്ക് മാറ്റി.ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് മീനച്ചിലാറ്റിൽ ചുങ്കത്ത് പാൻ്റ്സും , ഷർട്ടും ധരിച്ചയാൾ ആറ്റിൽ ചാടിയത്.
ഇയാൾ ചാടിയതിന് പിന്നാലെ അഗ്നിരക്ഷാ സേനാ സംഘവും, കോട്ടയം വെസ്റ്റ് പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.ഒരു മണിക്കൂറോളം പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.ഇതിന് ശേഷമാണ് വൈകുന്നേരം 5.30 ഓടെ താഴത്തങ്ങാടി ആലുമ്മൂട് ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News