കട്ടപ്പന: കട്ടപ്പനയ്ക്കടുത്ത് സാരിയില്‍ പൊതിഞ്ഞ നിലയില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി. കുരിശ്പള്ളി കുന്തളംപാറ കോളനിയില്‍ നിന്നാണ് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. മൃതദേഹം രണ്ട് മാസം മുന്‍പ് കോളനിയില്‍ നിന്ന് കാണാതായ വയോധികയുടെതെന്നാണ് പ്രാഥമിക നിഗമനം.
സാരിയില്‍ പൊതിഞ്ഞ മൃതദേഹം പറമ്പില്‍ പാതി കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം മണ്ണിട്ട് മൂടാന്‍ ശ്രമിച്ചെങ്കിലും ഇത് വിജയിക്കാതെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് പരിശോധന തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News