സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഒരു വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍; സ്ത്രീയുടേതെന്ന് സംശയം
ഇടുക്കി: സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഒരു വര്‍ഷത്തോളം പഴക്കമുള്ള സ്ത്രീയുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇടുക്കി ജില്ലയിലെ വെണ്‍മണിയില്‍ നിന്നാണ് ഒരു വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പട്ടയനടപടികളുടെ ഭാഗമായി ഭൂമി വെട്ടിത്തെളിക്കുന്നതിനിടെയാണ് റവന്യു ഉദ്യോഗസ്ഥരാണ് ഇത് കണ്ടെത്തിയത്.
കഴിഞ്ഞ ഏപ്രിലില്‍ പ്രദേശത്ത് നിന്ന് കാണാതായ വെണ്മണി സ്വദേശി ഏലിയാമ്മയുടേതാണ് അവശിഷ്ടങ്ങളെന്നാണ് സംശയം. കാണാതായ ദിവസം ഇവര്‍ ധരിച്ചിരുന്നതിന് സമാനമായ സാരിയാണ് മൃതദേഹാവശിഷ്ടത്തില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങള്‍ വിശദമായ പരിശോധനക്ക് അയച്ചു. റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇത് ഏലിയാമ്മയുടേതാണോയെന്ന് ഉറപ്പിക്കാനാവൂ.
കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു ഏലിയാമ്മ. ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പൊലീസ് ആദ്യം അന്വേഷിച്ചെങ്കിലും പിന്നീട് കാര്യമായ തുടരന്വേഷണം ഉണ്ടായിരുന്നില്ല