Home-bannerKeralaRECENT POSTS
പൂട്ടിക്കിടന്ന വീടിനുള്ളില്‍ മൂന്നു ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം
തിരുവനന്തപുരം: പൂട്ടിക്കിടന്ന വീടിനുള്ളില്‍ പുരുഷന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പാപ്പനംകോട് ഗവണ്‍മെന്റ് സ്‌കൂളിന് സമീപം ആയില്യംകാവ് റോഡിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അമൃതരാജ് (40) എന്നയാള്‍ ആണ് മരിച്ചത്. പോലീസ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദുര്‍ഗന്ധം വമിക്കുന്നതറിഞ്ഞ് സമീപവാസികള്‍ വീടിനുസമീപം പരിശോധന നടത്തിയപ്പോഴാണ് വിവരമറിയുന്നത്. തറയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News