മലയാളത്തില്‍ ഇത്രയും ഗ്ലാമറായ താരപുത്രി വേറെ ഉണ്ടാവില്ല! മഞ്ജു പിള്ളയുടെ മകളുടെ ചിത്രങ്ങള്‍ വീണ്ടും
കൊച്ചി:മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയവര്‍ക്ക് ശേഷം അവരുടെ മക്കളും അഭിനയ ലോകത്ത് സജീവമായിക്കഴിഞ്ഞു. വേറെ കുറേ നടിമാരുടെ മക്കള്‍ അഭിനയത്തിലേക്ക് വരുന്നത് കണ്ണും നട്ടിരിക്കുകയാണ് ആരാധകര്‍. ബിന്ദു പണിക്കറുമടെ മകളും, മഞ്ജു പിള്ളയുടെ മകളും എല്ലാം അക്കൂട്ടത്തില്‍ പെടും.
ബിന്ദു പണിക്കറുടെ മകള്‍ കല്യാണിയാണെങ്കിലും മഞ്ജു പിള്ളയുടെ മകള്‍ ദയ സുജിത് ആണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. കല്യാണി ട്രെന്റിങ് റീല്‍സുകളും മനോഹരമായ ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ അധികലും പങ്കുവയ്ക്കുന്നത്. ഇന്റര്‍നാഷണല്‍ ലെവലിലുള്ള ചിത്രങ്ങളാണ് ദയ സുജിത്തിന്റെ ഹൈലൈറ്റ്.
ശിവകാർത്തികേയനും മൃണാൾ താക്കൂറും ഒന്നിച്ചെത്തുന്നു
നേരത്തെ ദയ പങ്കുവച്ച കുറേ അധികം ‘ഹോട്ട് ആന്റ് സെക്‌സി’ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അതുപോലെ വേറെയും കുറേ ചിത്രങ്ങളുമായി എത്തിയരിക്കുകയാണ് താരപുത്രി. മലയാളത്തില്‍ ഇത്രയും ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുളും, ഗ്ലാമറുമായ മറ്റൊരു താരപുത്രിയില്ല എന്നാണ് കമന്റ് ബോക്‌സില്‍ ആരാധകര്‍ പറയുന്നത്.
മകള്‍ക്ക് അഭിനയത്തോട് താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ മഞ്ജു പിള്ള വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഫാഷനോടും മോഡലിങിനോടും ഒക്കെയാണത്രെ ദയയ്ക്ക് താത്പര്യം. മകളുടെ ഫാഷന്‍ താത്പര്യങ്ങള്‍ കുറേയൊക്കെ ഇപ്പോള്‍ മഞ്ജുവിലും കാണാന്‍ സാധിക്കാറുണ്ടെന്ന് ആരാധകര്‍ കമന്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ ഇറ്റലിയില്‍ പഠിക്കുകയാണ് ദയ.