ദാവൂദ് ഇബ്രാഹിമിന്റെ താവളം പാകിസ്ഥാന്‍ തന്നെ; പുതിയ ചിത്രം പുറത്ത് വന്നു
ന്യൂഡല്‍ഹി: ഇന്ത്യ തിരയുന്ന കൊടുംഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ചിത്രം വാര്‍ത്ത മാധ്യമം സി ന്യൂസ് പുറത്തുവിട്ടു. ഇതോടെ പാക്കിസ്ഥാന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞു. ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്ന് വ്യാഴാഴ്ച പാക്ക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് ദാവൂദിന്റെ ഏറ്റവും പുതിയ ചിത്രം പുറത്ത് വന്നിരിക്കുന്നത്.
ദാവൂദിന്റെ ഏറ്റവും അടുത്ത അനുയായിയാണ് ജാബിര്‍ മോട്ടിവാല. ഡി കമ്പനിയുടെ രാജ്യാന്തര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ജാബിറാണ്. ജാബിര്‍ മോട്ടിവാലയുമായി സംസാരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 25 വര്‍ഷമായി ദാവൂദ് ഒളിവിലാണ്. ഈ ചിത്രം ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്.
ക്ലീന്‍ ഷേവ് ചെയ്ത ദാവൂദിന്റെ ചിത്രമാണ് ഇപ്പോള്‍ ലഭിച്ചത്. ദാവൂദ് രോഗബാധിതനാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തികച്ചും ആരോഗ്യവാനായാണ് ദാവൂദ് കാണപ്പെടുന്നത്. കാല്‍മുട്ടിനു കഠിനമായ പ്രശ്നങ്ങള്‍ ദാവൂദ് നേരിടുന്നുണ്ടെന്നായിരുന്നു മുമ്പ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.