HealthKeralaNews

പതിമൂന്ന് വയസ്സിൽ തുടങ്ങിയ പ്രണയങ്ങൾ…. ഇരുപതു വയസിലെത്തിയപ്പോൾ പിന്നിട്ടത് ഒരു പെൺകുട്ടി പോകരുതാത്ത ഘട്ടങ്ങൾ.. അമ്മയുടെ വെളിപ്പെടുത്തലുകൾ.

കലാമോഹൻ

മകളേക്കുറിച്ചാണ് ആ അമ്മ എഴുതി അയച്ചത്…
“ദേഷ്യം വന്നാൽ കയ്യിൽ കിട്ടുന്നത് എന്തും എടുത്തു എറിയും..
അലറി വിളിക്കും..
വായിൽ തോന്നുന്ന ചീത്ത വിളിച്ചു പറയും.
കുറെ ബഹളം വെച്ചിട്ട്,
അവസാനം വന്നു കെട്ടിപിടിച്ചു ഉമ്മ തന്നു സോറി പറയും..

നന്നായി പഠിക്കും, പക്ഷെ അത് മാത്രം പോരല്ലോ..
പതിമൂന്ന് വയസ്സിൽ തുടങ്ങിയ ഓരോരോ പ്രണയം ആണ്..
ഓരോന്നും ഞാൻ കണ്ടുപിടിക്കും..
നിർത്തിക്കും..
പിന്നെയും അടുത്തത് ഉടലെടുക്കും..
ഇപ്പോൾ വയസ്സ് ഇരുപത്..
ബന്ധങ്ങൾ
വളരെ ആഴത്തിൽ പോകും..
ഒരു പെൺകുട്ടി പോകരുതാത്ത ഘട്ടങ്ങൾ ഒക്കെ അവൾ കഴിഞ്ഞു..
അവളുടെ അച്ഛൻ വിദേശത്താണ്..
അദ്ദേഹത്തിനെ പലതും ഞാൻ അറിയിച്ചിട്ടില്ല..

ഞാൻ അടിച്ചപ്പോൾ
രണ്ടു വട്ടം അമിതമായ കയ്യിൽ കിട്ടിയ ഗുളിക എടുത്തു കഴിച്ചു..
എന്ത്‌ നാണക്കേടാണ്.. പുറത്തു അറിഞ്ഞാൽ..
അന്തസ്സും ആഭിജാത്യവും ഉള്ള കുടുംബം ആണ് മാഡം..
മടുത്തു ഞാൻ..
ഭർത്താവ് നാട്ടിൽ സ്ഥിരമായി താമസിക്കാൻ എത്തും മുൻപ് ഇവളെ ഒന്ന് മാറ്റാൻ കഴിയുമോ?

ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ…., ആകാനാണ് സാധ്യത.. !
എന്തിനും അവരൊരു പ്രഫഷണൽ സഹായം തേടണം.. കണ്ടെത്തണം എന്താണെന്നും അതിനുള്ള പ്രതിവിധിയും…
അത് അവരോടു പറയുമ്പോൾ, മനസ്സിലാകുന്ന ഭാഷയിൽ പറയണം..

Personality disorders പത്ത് തരമുണ്ട്..
അതിൽ borderline personality disorder, ആണ് ഈ കുട്ടിക്ക് എങ്കിൽ
എല്ലാ വികാരങ്ങളും അങ്ങേ അറ്റത്തു പ്രകടിപ്പിക്കും ഇവർ..

ഇരുപത് വയസ്സ് മുതൽ മുപ്പത് വയസ്സ് വരെ ഉള്ള കാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ക്രമാതീതമായി കൂടാം..
അതിനാൽ, അതിനു മുൻപ് ചികിത്സ എടുക്കുന്നത് നല്ലതല്ലേ..?

കൗൺസലിംഗ്, ബിഹേവിയറൽ തെറാപ്പി, anger management, ഒക്കെ ആണ് തെറാപ്പിസ്റ്റ് നൽകുക..
പുരുഷന്മാരെക്കാൾ സ്ത്രീകളിൽ ആണ് ഇത് കൂടുതൽ കാണപ്പെടാറ്..
ആത്മഹത്യ പ്രവണത എന്നതിനേക്കാൾ ആത്മഹത്യ ചേഷ്ടകൾ എന്ന് വേണം പറയാൻ.. !

ബന്ധങ്ങളിൽ ഒരുപാട് ആഴത്തിൽ പോകുന്ന ഇവർ, ഭ്രാന്തമായ പ്രണയം പ്രകടിപ്പിക്കുകയും
ഒരു ബന്ധം പരാജയപ്പെടുമ്പോൾ അടുത്തത് തിരഞ്ഞെടുക്കും ചെയ്യും..

കടുത്ത
Possessiveness എന്ന വില്ലൻ അവരുടെ കൂട്ടുപ്രതി ആണ്..
ബന്ധങ്ങളിൽ ഉറച്ചു നിൽക്കാൻ പറ്റാത്ത തരത്തിൽ പ്രശ്നം ഉണ്ടാക്കുന്ന സ്വഭാവ രീതി.. ( വിവാഹിതരരായ എത്രയോ സ്ത്രീകൾ ഇത്തരം പ്രശ്‍നം നേരിടുന്നു )

ചികിത്സയ്ക്ക് ക്ലയന്റ് ന്റെ പൂർണ്ണ സഹകരണം ഉണ്ടേൽ വിജയം ഉറപ്പിക്കാം..
വൈകിയാൽ മരുന്നുകൾ കൂടി എടുക്കേണ്ടി വരും.. ഈ പെൺകുട്ടിയുടെ കാര്യത്തിൽ
ഇപ്പോൾ തന്നെ, വൈകി എന്നതാണ് സത്യം..

ഒന്ന് ചിന്തിച്ചു നോക്കു..
ഇതേ പോലെ ആരെയൊക്കെയോ നമ്മുക്ക് അറിയില്ലേ?
അതോ,
നമ്മളിൽ ആണോ ഇനി അവരെ കണ്ടിട്ടുള്ളത്?!!

എന്റെ മുന്നില് മറ്റൊരു കുറിപ്പുണ്ട്..
“”അവൾ “”എനിക്കയച്ചത്…

“”””നിനച്ചിരിക്കാതെ മഴ പെയ്യുക..
അന്തരീക്ഷം ഇരുളും..
പിന്നെ ഇടിയും മിന്നലുമാണ്..
ഓരോ ചിന്തകൾ കാടുകേറുമ്പോൾ ഞാൻ കടന്നാക്രമിക്കും..
മനസ്സ് ക്ഷീണിക്കുമ്പോൾ പിൻവാങ്ങും..
പിന്തിരിഞ്ഞാലും ചിന്തകൾ വീണ്ടും പിന്തുടരും…
ഞാൻ തനിച്ചാണ് ഓരോ പ്രണയങ്ങളിലും പടവുകൾ കേറി മുകളിൽ എത്തിയിട്ടുള്ളത്..
കൂടെ ആരുമില്ല എന്ന തിരിച്ചറിവ്…
ശാന്തമായ എന്നിടത്തെ ചുറ്റിവളയും..
പ്രണയ പരാജയങ്ങളിലെ ഒറ്റപ്പെടൽ അസഹനീയമാണ്.. !
മുഖങ്ങൾ മറന്നു.. പക്ഷെ,
പക കൊണ്ടുള്ള നീറ്റലിൽ ഞാൻ ചുട്ടുപൊള്ളുന്നു…
ആരുടേയും ദുഖങ്ങളിൽ എനിക്ക് നോവാറില്ല..
എന്റേതായ ദുരിതങ്ങൾക്കിടയിൽ എരിഞ്ഞു തീരുകയാണ്.. “”””

ഈ കുറിപ്പ് ആരെഴുതി എന്നതിൽ കാര്യമില്ല..
കഥാപാത്രങ്ങൾ പറയുന്നത് സത്യസന്ധമായി പകർത്താൻ കൗണ്സിലർക്കു അവകാശമില്ല..
എന്നിരുന്നാലും
ഇവളിൽ നമ്മുടെ അംശം ഉണ്ടെങ്കിൽ,
നമ്മുക്കൊരു പോരാളി ആയിക്കൂടെ?

സ്വയം പഠിച്ചു, തോൽക്കില്ല എന്ന് ഉറപ്പിച്ചു കൊണ്ട്, മുന്നോട്ട് നീങ്ങുന്ന ഒരാൾ.. !
നമ്മുടെ കണ്ണുകളിലെ തിളക്കം, നഷ്‌ടമാകരുത്..
ചോദ്യം സ്വയം ചോദിക്കു..
ഉത്തരം കണ്ടെത്താൻ, സാധിച്ചാൽ സഹായം കിട്ടാതിരിക്കുമോ?

ത്യാഗം ഇവിടെ ആകരുത്..
ഈ അവസ്ഥ ഉണ്ടേൽ സഹിക്കരുത്..
ഭയവും ആശങ്കയും ആരെയും വിശ്വാസം ഇല്ലാത്ത ചിന്തയും..
എത്ര അനുഭവിക്കുന്നു !
സ്വയം കുറ്റം ഏറ്റു ശിക്ഷ സ്വീകരിച്ചു ജീവിതം തീർന്നാൽ,
തിരിച്ചു പിടിക്കാൻ
അടുത്ത ജന്മം ഉണ്ടോ എന്നറിയില്ലല്ലോ ❤

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker