Home-bannerNationalNews

രാജ്യത്ത് വീണ്ടും ദളിത് പീഡനം; ക്ഷേത്ത്രില്‍ കയറിയ എട്ടുവയസുകാരനെ നഗ്നനാക്കി അടുപ്പിന് മുകളില്‍ ഇരുത്തി മര്‍ദ്ദിച്ചു

വാര്‍ധ: ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലനെ മേല്‍ജാതിയില്‍പ്പെട്ടയാള്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കി. മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് സംഭവം. എട്ടുവയസുകാരനെ നഗ്നനാക്കി കത്തുന്ന അടുപ്പിന് മുകളില്‍ ഇരുത്തിയാണ് ഉപദ്രവിച്ചത്. പിന്‍ഭാഗത്ത് ഗുരുതര പൊള്ളലേറ്റ ബാലനെ വാര്‍ധ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജൂണ്‍ 16നാണ് ക്രൂര സംഭവം അരങ്ങേറിയത്. ആര്‍വി നഗരത്തിലെ ജന്‍ത നഗറിലാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടി ക്ഷേത്ര പരിസരത്തേക്ക് പ്രവേശിച്ചു. ഇതുകണ്ട പ്രതി കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവത്തില്‍ ഉമേഷ്(അമോല്‍ ധോരെ) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതായി അര്‍വി പോലീസ് അറിയിച്ചു. പരാതി നല്‍കിയതിനെ തുടര്‍ന്ന് മേല്‍ജാതിക്കാരില്‍നിന്ന് ഭീഷണിയുണ്ടെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
അതേസമയം പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button