National
ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചെന്നാരോപണം,ദളിത് ബാലന് മേല്‍ജാതിക്കാരുടെ മര്‍ദ്ദനം
ജയ്പൂര്‍:ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രാജസ്ഥാനില്‍ ദളിത് സമുദായത്തില്‍പ്പെട്ടയാള്‍ക്ക് സവര്‍ണരുടെ മര്‍ദ്ദനം.പാലി ജില്ലയിലേ ക്ഷേത്രത്തിലായിരുന്നു സംഭവം.പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയാണ് മര്‍ദ്ദനത്തിനിരയായത്.ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിയ്ക്കപ്പെടുകയും ചെയ്തു.
അതേ സമയം താന്‍ ക്ഷേത്രത്തില്‍ കയറിയില്ലെന്ന് മര്‍ദ്ദിയ്ക്കാനെത്തിയവരോട് കുട്ടി പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെയായിരുന്നു മര്‍ദ്ദനം.സംഭവത്തില്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പോലീസില്‍ നിന്നും കാര്യമായ പ്രതികണമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News