തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബര്‍- ഒക്ടോബര്‍ മാസത്തില്‍ കൊവിഡ് ബാധ അയ്യായിരം കടക്കുമെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്. ആളുകള്‍ക്കിടയില്‍ ജാഗ്രത കുറവ് ഉണ്ടെന്നും അതാണ് കൊവിഡ് കേസുകളുടെ എണ്ണം ഉയരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ജാഗ്രത ജനങ്ങള്‍ക്കിടയില്‍ കുറവാണെന്ന് ഡോ.എബ്രഹാം വര്‍ഗീസ് പറയുന്നു. ഓണക്കാലത്ത് ജാഗ്രത മോശമായിരുന്നു. ഇത് വൈറസ് ബാധയുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി.
ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മാസ്‌ക് വയ്ക്കാത്തവര്‍ക്കും, അകലം പാലിക്കാത്തവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇളവുകള്‍ ലഭിച്ചാലും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.