കോട്ടയം: ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് സ്വീകരണം നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് നേരെ സൈബര്‍ അക്രമണം. പി.സി ജോര്‍ജിനെ കെട്ടിപ്പിടിച്ച വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ലൈംഗിക ചുവയോടു കൂടിയ അസഭ്യ വര്‍ഷവും, സൈബര്‍ ആക്രമണവും നടക്കുന്നത്.
സൈബര്‍ ആക്രമണത്തിനെതിരെ വിദ്യാര്‍ത്ഥിനിയും പി.സി ജോര്‍ജും പരാതി നല്‍കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ്സ് എം പ്രവര്‍ത്തകരായ തിടനാട് ചെമ്മലമറ്റം സ്വദ്ദേശി മനോജ് ജോസ്, അഴകത്ത് ഈരാറ്റുപേട്ട സ്വദേശിയും കേരള കോണ്‍ഗ്രസ്സ് (എം) പൂഞ്ഞാര്‍ നിയോജക മണ്ഡലം സെക്രട്ടറിയുമായ മാത്തുക്കുട്ടി കുഴിഞ്ഞാലില്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
പി.സി ജോര്‍ജിനെ പൊതുനിരത്തില്‍ വെച്ച് പെണ്‍കുട്ടി സ്വീകരിക്കുന്നതിന്റെ ഫോട്ടോ അശ്ലീലത നിറഞ്ഞ അടിക്കുറിപ്പുകളോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News