ചെട്ടിപ്പീടികയിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ അഞ്ഞൂറിന്റെ നോട്ടുമഴ! അമ്പരന്ന് ഇടപാടുകാരന്‍
കണ്ണൂര്‍: ചെട്ടിപ്പീടികയിലെ എസ്ബിഐ എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരന്‍ ഞെട്ടി, കൗണ്ടറില്‍ ചിതറിക്കിടക്കുന്നത് 500ന്റെ നോട്ടുകള്‍. മാധ്യമപ്രവര്‍ത്തകനായ റെനീഷ് മാത്യു പണം പിന്‍വലിക്കാനെത്തിയപ്പോള്‍ കൗണ്ടറില്‍ കണ്ട കാഴ്ച കണ്ട് ആദ്യം ഞെട്ടിയത്. എടിഎം മെഷിനു ചുറ്റും 500 രൂപ നോട്ടുകള്‍ ചിതറിക്കിടക്കുകയായിരുന്നു. റെനീഷ് ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് ബാങ്ക് അധികൃതരെ വിവരം അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ ബാങ്ക് അധികൃതര്‍ക്ക് തുക കൈമാറി. 20,000 രൂപയുണ്ടായിരുന്നു. തൊട്ടു മുന്‍പു പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരന്റേതാവും തുകയെന്നാണ് നിഗമനം. പണം ലഭിക്കാന്‍ വൈകിയാല്‍ ഇടപാട് റദ്ദായെന്നു കരുതി തിരിച്ചുപോയശേഷം പണം വന്നുവീഴുന്ന സംഭവം ഇടപാടുകാരെ വലയ്ക്കുന്നുണ്ട്. പുതുതായി സ്ഥാപിച്ച എടിഎമ്മുകളില്‍ പണം വന്നുവീഴാന്‍ പ്രത്യേക ട്രേ സംവിധാനമില്ല. പുറത്തേക്കു വരുന്ന നോട്ടുകള്‍ നേരെ നിലത്തേക്കു ചിതറി വീഴുകയാണു ചെയ്യുന്നത്. ഇടപാടുകാര്‍ പെറുക്കിയെടുക്കേണ്ട സ്ഥിതിയാണ്.