News
ജിവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച നവജാത ശിശുവിനെ പോലീസ് രക്ഷപ്പെടുത്തി
പൂനെ: പൂനെയില്‍ ജിവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച നവജാത ശിശുവിനെ പോലീസ് രക്ഷപ്പെടുത്തി. പൂനെയിലെ കലേവാഡിയിലാണ് സംഭവം. കലേവാഡിയിലെ റോഡരികിലാണ് പാതി മണ്ണിട്ട് മൂടിയ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.
ബൈക്കിലെത്തിയ സംഘമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. കരച്ചില്‍ കേട്ട് സമീപത്തെ പാടത്ത് ജോലി ചെയ്യുന്ന കര്‍ഷകന്‍ ഓടിയെത്തിയെങ്കിലും സംഘം ഇയാളെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.
കുഞ്ഞ് സുരക്ഷിതമായിരിക്കുന്നെന്ന് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News