Home-bannerNationalNewsTop StoriesTrending
ജമ്മു കാശ്മീരിൽ ഭീകര ക്രമണം, അഞ്ച് സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടു
കശ്മീർ: രാജ്യത്തെ സേനാ വിഭാഗങ്ങളെ ഞെട്ടിച്ച് ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം അനന്ത് നാഗിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരാക്രമികളിൽ ഒരാളെ സുരക്ഷാ സേന വധിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
അഞ്ച് മണിയോട് കൂടിയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ പരിക്കേറ്റവരെ അനന്ത്നാഗിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറ്റുമുട്ടൽ തുടരുകയാണ്.
എല്ലാ വർഷവും നടക്കുന്ന അമർനാഥ് തീർത്ഥാടന യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളിൽ ജില്ലാ ഭരണകൂടം മുഴുകിയിരിയ്ക്കുന്നതിനിടെയാണ് ആക്രമണം. 46 നാൾ നീണ്ടു നിൽക്കുന്ന യാത്രയുടെ രണ്ട് പാതകളിൽ ഒന്ന് തുടങ്ങുന്നത് അനന്ത് നാഗ് വഴിയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News