32.8 C
Kottayam
Friday, March 29, 2024

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിൽ മടങ്ങിയെത്തി

Must read

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റൊണാള്‍ഡോയെ തിരികെ ഓള്‍ഡ് ട്രാഫോഡില്‍ എത്തിച്ചു. താരത്തിന്റെ കൈമാറ്റത്തിനായി യുവന്റസും മാഞ്ചസ്റ്റര്‍ യൂണൈറ്റഡും തമ്മില്‍ കരാറില്‍ എത്തി.യുണൈറ്റഡിന്റെ കരാര്‍ വ്യവസ്ഥകള്‍ റൊണാള്‍ഡോ അംഗീകരിച്ചതോടെയാണ് താരത്തിന്റെ മടക്കം യാഥാര്‍ഥ്യമായത്. താരത്തിന്റെ മെഡിക്കല്‍ വൈകാതെ പൂര്‍ത്തിയാക്കും.

12 വര്‍ഷത്തിനുശേഷമാണ് റൊണാള്‍ഡോ തന്റെ പഴയ തട്ടകത്തില്‍ തിരിച്ചെത്തുന്നത്. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയേക്ക് പോകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള ഇന്ന് വൈകിട്ട് ഇക്കാര്യം നിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് റൊണാള്‍ഡോ സിറ്റിയിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. റൊണാള്‍ഡോ യുവന്റസ് താരങ്ങളോട് യാത്രപറഞ്ഞ് സ്വകാര്യ വിമാനത്തില്‍ ഇറ്റലി വിടുന്നതിന്റെ ചിത്രങ്ങളും പിന്നാലെ പുറത്തുവന്നിരുന്നു. യുവന്റസുമായി ഒരു വര്‍ഷം കരാര്‍ ബാക്കിയിരിക്കെയാണ് റൊണാള്‍ഡോ യനൈറ്റഡില്‍ തിരികെയെത്തുന്നത്.

ട്രാന്‍സ്ഫര്‍ തുക സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് സിറ്റി റൊണാള്‍ഡോയെ കൈയൊഴിഞ്ഞതെന്ന് സൂചനയുണ്ടായിരുന്നു. പിന്നാലെ റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡസ് യുനൈറ്റഡ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

റൊണാള്‍ഡോ ടീമിലെത്താനുള്ള സാധ്യത യുനൈറ്റഡ് പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ തള്ളിക്കളഞ്ഞതുമില്ല. യുവന്റസ് വിടുകയാണെങ്കില്‍ റൊണാള്‍ഡോയെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ യുനൈറ്റഡ് തയാറാണെന്ന് സോള്‍ഷ്യര്‍ പറഞ്ഞു. റൊണാള്‍ഡോ യുനൈറ്റഡിന്റെ ഇതിഹാസ താരമാണെന്നും സോള്‍ഷ്യര്‍ വ്യക്തമാക്കി.

2003ല്‍ സ്പോര്‍ട്ടിംഗ് ക്ലബ്ബില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയ റൊണാള്‍ഡോ 2009വരെ ക്ലബ്ബില്‍ തുടര്‍ന്നു. 2009ല്‍ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകക്ക് റയലിലേക്ക് പോയ റൊണാള്‍ഡോ അവിടെ നിന്നാണ് യുവന്റസിലെത്തിയത്.

സിറ്റിയിലേക്ക് പോകും എന്ന് ഇന്നലെ ഉറപ്പിച്ച ശേഷമാണ് റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ വന്നത്. യുണൈറ്റഡിന്റെ ഓഫര്‍ വന്നതോടെ സിറ്റി ചര്‍ച്ചകളില്‍ നിന്ന് പിന്മാറി. ഏറെ വൈകാതെ യുണൈറ്റഡ് കാര്യങ്ങള്‍ വേഗത്തിലാക്കി ട്രാന്‍സ്ഫര്‍ പ്രഖാപിക്കുകയായിരുന്നു. യുണൈറ്റഡില്‍ മുന്‍പ് കളിച്ചപ്പോള്‍ താരം 292 മത്സരങ്ങളില്‍ നിന്ന് 118 ഗോളുകള്‍ നേടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week