യു.എന്‍.എ സാമ്പത്തിക തട്ടിപ്പ്: ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ (യുഎന്‍എ) സാമ്പത്തിക തട്ടിപ്പ് നടത്തയെന്ന കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ 4പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ജാസ്മിന്‍ ഷായ്ക്ക് പുറമെ ഷോബി ജോസഫ്, നിധിന്‍ മോഹന്‍. ജിത്തു പി ഡി എന്നിവരാണ് മറ്റു പ്രതികള്‍.
ഇവര്‍ പേരുമാറി സംസ്ഥാനത്തുടനീളം സഞ്ചരിക്കാനും താമസിക്കാനും സാധ്യതയുള്ളതിനാലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും നോട്ടീസില്‍ വ്യക്തമാക്കുന്നു. കൂടാതെ കേസ് എടുത്ത ശേഷം പ്രതികള്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായും ആരോപണമുണ്ട്.
യു.എന്‍.എയുടെ ഫണ്ടില്‍ നിന്ന് മൂന്നരക്കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയതായാണ് ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണം. അതേസമയം ജാസ്മിന്‍ ഷാ രാജ്യം വിട്ടതായും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്.