NationalNewsRECENT POSTS
പൗരത്വ നിയമം നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകന്‍ തീ കൊളുത്തി മരിച്ചു
ഇന്‍ഡോര്‍: പൗരത്വ നിയമവും എന്‍.ആര്‍.സിയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്‍ഡോറില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ തീ കൊളുത്തി മരിച്ചു. 75കാരനായ രമേഷ് പ്രജാപതാണ് സ്വയം ജീവനൊടുക്കിയത്. മരിച്ച രമേഷ് പ്രജാപതിന്റെ ബാഗില്‍ പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കും എതിരെയുള്ള ലഘുലേഖകള്‍ ഉണ്ടായിരുന്നു.
ഗീതാ ഭവന്‍ സ്‌ക്വയറിന് മുമ്പിലെ ബി.ആര്‍ അംബേദ്കര്‍ പ്രതിമക്ക് മുമ്പില്‍ വച്ചാണ് രമേഷ് പ്രജാപത് തീകൊളുത്തിയത്. എന്നാല്‍ ഇത് കൊണ്ട് മാത്രം രമേഷ് പ്രജാപതിന്റെ ആത്മഹത്യ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധമാണെന്ന് പറയാനാവില്ലെന്നാണ് തുക്കോഗഞ്ജ് പോലീസ് പറയുന്നത്. അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ മരണകാരണം പറയാനാവൂ എന്നും പോലീസ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News