വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. പുതിയതായി 6,12,590 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 6,68,26,364 ആയി ഉയര്‍ന്നു. 10,044 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 15,33,688 ആവുകയും ചെയ്തു.
ലോകത്താകെ 46,222,985 പേരാണ് രോഗമുക്തി നേടിയത്. 19,069,691 പേര്‍ നിലവില്‍ രോഗബാധയേത്തുടര്‍ന്ന് ചികിത്സയിലുണ്ടെന്നും ഇതില്‍ 106,022 നില അതീവ ഗുരുതരമാണെന്നും വേള്‍ഡോ മീറ്ററും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, റഷ്യ, ഇറ്റലി, ബ്രിട്ടന്‍, സ്‌പെയിന്‍, അര്‍ജന്റീന, കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിലാണ് കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലുള്ളത്.