വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 6.35 കോടിയും കടന്ന് മുന്നോട്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 6,35,84,870 ആണ് നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം. 14,73,746 പേര്‍ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയപ്പോള്‍ 4,39,80,327 രോഗമുക്തി നേടി.
നിലവില്‍ 1,81,30,797 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 1,05,929 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, അര്‍ജന്റീന, കൊളംബിയ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News