വാഷിംഗ്ടണ്‍ ഡിസി: 24 മണിക്കൂറിനിടെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത് ആറായിരത്തിലധികംപേര്‍. ശനിയാഴ്ച രാവിലെ കൊവിഡ് മരണങ്ങള്‍ 8,02,318 ആയിരുന്നു. ഞായറാഴ്ച രാവിലെ ഇത് 808,588 ആയി ഉയര്‍ന്നു. ലോകത്ത് ഇതുവരെ 2,33,77,806 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 1,59,04,288 പേര്‍ക്ക് രോഗമുക്തി നേടാനായി. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, വേള്‍ഡോ മീ്റ്റര്‍ എന്നിവയുടെ കണക്കുകള്‍പ്രകാരമാണിത്.
അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, പെറു, മെക്‌സിക്കോ, കോളംബിയ, സ്‌പെയിന്‍, ചിലി എന്നിവയാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ പത്ത് രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇനി പറയുംവിധമാണ്. അമേരിക്ക-5,841,428, ബ്രസീല്‍-3,582,698, ഇന്ത്യ-3,043,436, റഷ്യ-951,897, ദക്ഷിണാഫ്രിക്ക-607,045, പെറു-585,236, മെക്‌സിക്കോ-556,216, കോളംബിയ-533,103, സ്‌പെയിന്‍-407,879, ചിലി-395,708.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്ക-180,174, ബ്രസീല്‍-114,277, ഇന്ത്യ-56,846, റഷ്യ-16,310, ദക്ഷിണാഫ്രിക്ക-12,987, പെറു-27,453, മെക്‌സിക്കോ-60,254, കോളംബിയ-16,968, സ്‌പെയിന്‍-28,838, ചിലി-10,792.
ഇറാന്‍, അര്‍ജന്റീന, ബ്രിട്ടന്‍, സൗദി എന്നീ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനു മുകളിലാണ്. ഏഴ് രാജ്യങ്ങളില്‍ കോവിഡ് രോഗികള്‍ രണ്ടു ലക്ഷത്തിനു മുകളിലാണ്. ഒന്‍പത് രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനു മുകളില്‍ കൊവിഡ് രോഗികള്‍ ഉണ്ട്.