HealthKeralaNews

കോട്ടയം ജില്ലയില്‍ 279 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ജില്ലയില്‍ 279 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 276 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്ന് പേര്‍ രോഗബാധിതരായി. പുതിയതായി 2184 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 118 പുരുഷന്‍മാരും 129 സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 175 പേര്‍ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3763 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 32546 പേര്‍ കോവിഡ് ബാധിതരായി. 28720 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19389 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-47
ഏറ്റുമാനൂര്‍-20
ചങ്ങനാശേരി-17
പാമ്പാടി, എരുമേലി-10
മുണ്ടക്കയം, പാറത്തോട്, ടി.വിപുരം-9
കുമരകം, അതിരമ്പുഴ, കടപ്ലാമറ്റം, മാടപ്പള്ളി-8
കാഞ്ഞിരപ്പള്ളി-7
ആര്‍പ്പൂക്കര, ഈരാറ്റുപേട്ട, പായിപ്പാട്, തലയോലപ്പറമ്പ്, പനച്ചിക്കാട്-6
പുതുപ്പള്ളി, തിരുവാര്‍പ്പ്, വാകത്താനം, മീനച്ചില്‍-5
നെടുംകുന്നം, കുറവിലങ്ങാട്, വെള്ളാവൂര്‍-4
കുറിച്ചി,മീനടം, മാഞ്ഞൂര്‍, കാണക്കാരി, തലപ്പലം-3
രാമപുരം, നീണ്ടൂര്‍, പാല, വൈക്കം, കൂരോപ്പട, തൃക്കൊടിത്താനം, മണര്‍കാട്, ഭരണങ്ങാനം, അയര്‍ക്കുന്നം, കൂട്ടിക്കല്‍, പൂഞ്ഞാര്‍-2
വെച്ചൂര്‍, കിടങ്ങൂര്‍, തലയാഴം, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത്, തിടനാട്, വെള്ളൂര്‍, ചിറക്കടവ്, ചെമ്പ്, പൂഞ്ഞാര്‍ തെക്കേക്കര-1.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker